കേരളം
രണ്ടാം പിണറായി മന്ത്രിസഭ…; പൂർണ്ണ രൂപം ഇങ്ങനെ
രണ്ടാം പിണറായി സർക്കാർ മന്ത്രി സഭയിലെ മന്ത്രി സ്ഥാനങ്ങൾ സംബന്ധിച്ച് പൂർണ്ണ രൂപമായി. മന്ത്രിസ്ഥാനം പങ്കിടാൻ എൻസിപിയിലും തീരുമാനം. ആദ്യ ടേമിൽ എകെ ശശീന്ദ്രൻ മന്ത്രിയാകും. രണ്ടാം ടേമിൽ തോമസ് കെ തോമസിനെ മന്ത്രിയാക്കാനും പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന എൻസിപി യോഗത്തിൽ തീരുമാനമായി. സിപിഎമ്മും സിപിഐയും കൂടി മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് പൂർണരൂപമായി. ഏതൊക്കെ വകുപ്പുകൾ ആർക്കൊക്കെ നൽകണം എന്നതിൽ മാത്രമാണ് ഇനി തീരുമാനം വരാനുള്ളത്. എംബി രാജേഷിനെ സ്പീക്കറായും, ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായും പ്രഖ്യാപിച്ചു.
അതേസമയം രണ്ടാം പിണറായി മന്ത്രി സഭയിൽ നിന്ന് കെ. കെ ശൈലജ പുറത്തായി.എല്ലാം പുതു മുഖങ്ങൾ മതിയെന്ന നിലപാടിൽ ഉറച്ച് സംസ്ഥാന നേതൃയോഗത്തിൽ തീരുമാനം ആയി.കെകെ ശൈലജക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യം സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അത് അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
പാര്‍ട്ടിതിരിച്ച് മന്ത്രിമാരുടെ പട്ടിക
സിപിഎം
1. പിണറായി വിജയൻ
2. എം.വി.ഗോവിന്ദൻ
3. കെ.രാധാകൃഷ്ണൻ
4.കെ.എൻ ബാലഗോപാൽ
5. പി.രാജീവ്
6. വി.എൻ.വാസവൻ
7. സജി ചെറിയാൻ
8. വി.ശിവൻ കുട്ടി
9. മുഹമ്മദ് റിയാസ്
10. ഡോ.ആർ.ബിന്ദു
11. വീണാ ജോർജ്
12. വി.അബ്ദു റഹ്മാൻ
സിപിഐ
13. പി.പ്രസാദ്
14. കെ.രാജൻ
15. ജെ.ചിഞ്ചുറാണി
16. ജി.ആർ. അനിൽ
17. റോഷി അഗസ്റ്റിൻ – കേരളാ കോൺഗ്രസ് എം
18. കെ.കൃഷ്ണൻകുട്ടി – ജെഡിഎസ്
19. അഹമ്മദ് ദേവർകോവിൽ – ഐഎൻഎൽ
20. ആൻണി രാജു – ജനാധിപത്യ കേരള കോൺഗ്രസ്
21. എ.കെ.ശശീന്ദ്രൻ – എൻസിപി
സ്പീക്കർ
എം.ബി.രാജേഷ് (തൃത്താല)CPIM
ഡെ. സ്പീക്കർ
ചിറ്റയം ഗോപകുമാർ (അടൂർ) CPI
ചീഫ് വിപ്പ്
എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി) KCM