കേരളം
കൊവിഡ് വ്യാപനം; എറണാകുളത്ത് രണ്ടാഴ്ച നിര്‍ണായകമെന്ന കലക്ടർ എസ്. സുഹാസ്
എറണാകുളം ജില്ലയില്‍ രണ്ടാഴ്ച നിര്‍ണായകമെന്ന് കലക്ടര്‍ എസ്. സുഹാസ്. 50 % മുകളില്‍ ടിപിആറുളള പഞ്ചായത്തുകളില്‍ രോഗികള്‍ കുറഞ്ഞു.
ഇപ്പോഴുള്ള കരുതലും ജാഗ്രതയും അടുത്ത രണ്ടാഴ്ച കൂടി തുടരണം. നിലവില്‍ ഓക്സിജന്‍ ബെഡ്ഡുകളുടെ ക്ഷാമം ജില്ലയില്‍ അനുഭവപ്പെടുന്നുണ്ട്. 1000 ഓക്സിജന്‍ ബെഡ്ഡുകള്‍ കൂടി തയ്യാറാക്കിയാല്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.
ഇതില്‍ നൂറെണ്ണം ഈ ആഴ്ച തന്നെ രോഗികള്‍ക്ക് ഉപയോഗിക്കാനാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എറണാകുളം ജില്ലയില്‍ ഇന്നലെ 4514 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. റംസാന് കിറ്റ് വിതരണത്തിന് അഞ്ചംഗ സംഘത്തിന് അനുമതി നല്‍കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. അനാവശ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള യാത്രാ പാസ് അനുവദിക്കില്ലെന്നും എച്ച് നാഗരാജു വ്യക്തമാക്കി.