കേരളം
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; പിടികൂടിയത് രണ്ടര കോടിയുടെ കഞ്ചാവ്
ലോക്ക്ഡൗണിന്റെ മറവിൽ സംസ്ഥാനത്ത് വൻ തോതിൽ കഞ്ചാവ് കടത്ത്. തിരുവനന്തപുരം ആക്കുളം റോഡിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിൽ 200 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് രണ്ടര കോടിയോളം വില വരുമെന്നാണ് പ്രാഥമിക നിഗമനം.
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
ലോക്ക്ഡൗൺ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങളിൽ കർശന പരിശോധന നടത്തേണ്ടെന്ന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് വ്യാപകമായ കഞ്ചാവ് കടത്ത്.