കേരളം
ധ്യാനത്തിൽ പങ്കെടുത്തവരിലെ കൊവിഡ് വ്യാപനം: തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സിഎസ്ഐ സഭ മൂന്നാറിൽ നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത 100ൽ അധികം വൈദികർക്ക് കൊവിഡ് സ്ഥിരീകച്ച സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി.
ഏപ്രിലിൽ ആണ് ധ്യാനം നടന്നത്. ഇത്തരത്തിൽ കൂട്ടത്തോടെ ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ വരികയും അവർ മാസ്കും ശാരീരിക അകലവും പാലിക്കാതെ വരുമ്പോൾ അത് വ്യാപിക്കുന്നതിനിടയാകും. ഉത്തരത്തിലുള്ള പരിപാടികളിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ സർക്കാർ നേരത്ത മുതൽ തന്നെ മുന്നറിയിപ്പുകൾ നൽകിയതാണ്. സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ആലോചിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു മൂന്നാർ സിഎസ്ഐ പള്ളിയിൽ വൈദികരുടെ ധ്യാനം. ബിഷപ്പ് ധർമരാജ് റസാലം നേതൃത്വം നൽകിയ ധ്യാനത്തിൽ 350ഓളം വൈദികർ പങ്കെടുത്തു. കൊവിഡ് പരിഗണിച്ച് ധ്യാനം മാറ്റിവെക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും പങ്കെടുക്കാത്തവർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും സഭയിൽ നിന്നുള്ള വൃത്തങ്ങൾ പറയുന്നു.