കേരളം
കേരളത്തിലെ ആരോഗ്യ പ്രവത്തകർക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി
കേരളത്തിലെ ആരോഗ്യ പ്രവത്തകർക്കു അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിൻ പാഴാക്കാതെ ശ്രദ്ധയോടെ ഉപയോഗിച്ചതോടെ കേന്ദ്രം തന്നതിൽ കൂടുതൽ ഉപയോഗിക്കാൻ കേരളത്തിനായി.ഇത് ചൂണ്ടി കാട്ടി ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ട്വീറ്റ് ഇട്ടിരുന്നു. ഇത് ഉദ്ധരിച്ചാണ് കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞത്.
കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചത് 73,38,860 ഡോസ് വാക്‌സിനാണ്. ആ വാക്‌സിന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്‌സിന്‍ വയലിനകത്തും പത്തു ഡോസ് കൂടാതെ വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും. വളരെ സൂക്ഷ്മതയോടെ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിച്ചതിനാല്‍ ഈ അധിക ഡോസ് കൂടി ആളുകള്‍ക്ക് നല്‍കാന്‍ സാധിച്ചു. അതിനാലാണ് 73,38,860 ഡോസ് നമുക്ക് ലഭിച്ചപ്പോള്‍ 74,26,164 ഡോസ് ഉപയോഗിക്കാന്‍ സാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വാക്‌സിന്‍ പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ മാതൃകയാണെന്നും പ്രത്യേകിച്ച് നഴ്‌സുമാര്‍, വളരെ കാര്യപ്രാപ്തിയുള്ളവരാണെന്നും പൂര്‍ണ്ണമനസ്സോടെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മോദി പറഞ്ഞു.കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് വാക്‌സിന്‍ പാഴാക്കല്‍ കുറയ്ക്കുന്നത് പ്രധാനമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ ചര്‍ച്ചയില്‍ വാക്‌സിന്റെ ഒറ്റഡോസ് പോലും പാഴാക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു