കേരളം
ഇടുക്കിയില്‍ എല്‍ഡിഎഫിന് രണ്ടാം വിജയം; വടകരയിൽ കെ കെ രമ
ഇടുക്കിയില്‍ എല്‍ഡിഎഫിന് രണ്ടാമത്തെ വിജയം. ദേവികുളത്ത് എ രാജ വിജയിച്ചു. ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ വിജയമാണ് ആദ്യം ഉറപ്പിച്ചത്.ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് തോല്‍വി. ഉടുമ്പൻചോലയിൽ എംഎം മണി വിജയിച്ചു. പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടിപി രാമകൃഷ്ണനും തിരുവമ്പാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫും വിജയിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
വോട്ടെണ്ണി തുടങ്ങിയ സമയം മുതല്‍ തന്നെ വന്‍ മുന്നേറ്റമാണ് എംഎം മണി നേടിയത്. മൂന്ന് റൗണ്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ 20511 വോട്ടിന് മുന്നിലാണ് എംഎം മണി എത്തിയിരിക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തിയെ പരാജയപ്പെടുത്തിയാണ് എം.എം മണി വിജയം സ്വന്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ എൽഡിഎഫിന് വ്യക്തമായ ആധിപത്യം . ജില്ലയിലെ 13 മണ്ഡലങ്ങളിൽ 11 ഇടത്തും വ്യക്തമായ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ് യുഡിഎഫ്. ആദ്യജയം എൽഡിഎഫിന് സമ്മാനിച്ചത് പേരാമ്പ്ര മണ്ഡലത്തിൽ നിന്നുമാണ്. അയ്യായിരത്തിൽപരം വോട്ടിന് മന്ത്രി ടിപി രാമകൃഷ്ണൻ വിജയിച്ചു. തിരുവമ്പാടി മണ്ഡലത്തിൽ നിന്നും ലിന്റോ ജോസഫും വിജയിച്ചു.
രണ്ട് മണ്ഡലങ്ങളിലും മുസ്ലീംലീഗ് ആയിരുന്നു എതിരാളി. കൊടുവള്ളിയിൽ മുനീറിനെതിരെ കാരാട്ട് റസാക്ക് ലീഡ് ചെയ്യുന്നുണ്ട്. എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ വിജയത്തിലേക്ക് കുതിക്കുകയാണ്. കോഴിക്കോട് സൗത്ത് തിരിച്ചു പിടിക്കുകയാണ് എൽഡിഎഫ്. വടകരയിൽ മാത്രമാണ് കെകെ രമയിലൂടെ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാനായത്.