കേരളം
ആവശ്യമെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പരിഗണിക്കും; സംസ്ഥാനത്ത് വലിയതോതില്‍ വാക്സിന് ക്ഷാമമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രണ്ടാം തരംഗത്തില്‍ കൊവിഡിനെതിരെ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രാദേശികമായി ഇപ്പോള്‍ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പരിശോധിക്കാമെന്നും കേരളത്തില്‍ വാക്സിന് വലിയ ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു.വാക്സിന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സിന് കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ വ്യാപനം കൂടിയ ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.
മെയ് 4 മുതല്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. ഡെലിവറി നടത്തുന്നവരില്‍ പരിശോധന നടത്തും.