Connect with us

കേരളം

മൻസൂർ കൊലപാതകം; ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി

WhatsApp Image 2021 04 08 at 11.14.19 AM 1

പാനൂർ മൻസൂർ കൊലക്കേസിൽ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഇന്ന് തിരികെ കോടതിയിൽ ഹാജരാക്കും. പ്രതികൾ തമ്മിൽ കൃത്യത്തിനു മുൻപും ശേഷവും ബന്ധപ്പെട്ടതിൻ്റെ ഫോൺ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണിലെ കോൾ രേഖകൾ സംബന്ധിച്ച് പ്രതികളോട് ചോദിച്ചറിഞ്ഞു .

അതേ സമയം ഒന്നാം പ്രതി ഷിനോസിന് കൊവിഡ് പോസിറ്റീവായതിനാൽ ​ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. പ്രതിപട്ടികയിലെ പലരെയും ഇനിയും പിടികൂടിയിട്ടില്ല. മൻസൂർ വധവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം മൻസൂറിനെ കൊല്ലാനല്ല ആക്രമിച്ചതെന്നും കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ വെളിപ്പെടുത്തി .കോടതി കസ്റ്റഡിയിൽ വിട്ട ഏഴു പ്രതികളെ ക്രൈം​ബ്രാ​ഞ്ച് ചോദ്യം ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.അതി​നു​ള്ള ആ​യു​ധ​ങ്ങ​ളാ​ണ് ക​രു​തി​യി​രു​ന്ന​ത്. ആ​ളു​ക​ൾ കൂ​ടി​യ​പ്പോ​ൾ ഭ​യ​പ്പെ​ടു​ത്താ​ൻ​ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു. പ​ക്ഷേ കാര്യങ്ങൾ കൈ​വി​ട്ടു​പോ​യി.തി​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ലും മ​റ്റും സി​.പി​.എം പ്രാ​ദേ​ശി​ക​ നേ​താ​ക്ക​ളെ മ​ർ​ദി​ച്ച​തി​ന്റെ വി​രോ​ധ​ത്തി​ൽ ഏ​തെ​ങ്കി​ലും മു​സ്ളിംലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെന്നും പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി.

മൻസൂറിനെ ആക്രമിക്കുന്നതിനു മുമ്പും ശേഷവും കൊ​ല​യാ​ളി​സം​ഘം ഫോണിൽ വി​ളി​ച്ചത് ഏതു നേതാവിനെ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം.പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോണിൽ ​നി​ന്ന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. സൈ​ബ​ർ​സെ​ൽ റി​പ്പോ​ർട്ട് കിട്ടിക്കഴിഞ്ഞാൽ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​ർ പ്ര​തി​കളാവാൻ സാദ്ധ്യതയുണ്ട്.ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​.എ​സ്.പി പി.​വി​ക്ര​മ​ന്റെ നേ​തൃ​ത്വ​ത്തി​ലാണ് ചോദ്യംചെയ്യൽ. തി​ര​ഞ്ഞെ​ടു​പ്പ് ദിവസം രാ​ത്രി എ​ട്ട​ര​യോ​ടെ​ ബോംബേറിൽ പരിക്കേറ്റ മൻസൂർ പിറ്റേന്ന് രാവിലെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sports sports
കേരളം15 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

spudhiiii spudhiiii
കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ