കേരളം
ബസ് ചാര്‍ജ് വര്‍ധനയില്ല: ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു
സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ല. ബസ് ചാര്‍ജ് വര്‍ധന പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ സ്‌റ്റേക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
കൊവിഡ് ലോക്ഡൗണില്‍ പരിമിതമായ ആളുകളെ വച്ച് യാത്രയ്ക്ക് അനുമതിനല്‍കിയ സര്‍ക്കാര്‍ ബസ് ചാര്‍ജ് ഇരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. യാത്രക്ക് കൂടുതല്‍ ഇളവുകള്‍ വന്നതോടെ വര്‍ധിപ്പിച്ച നിരക്ക് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിനെതിരെ ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്‌റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ബസ് ചാര്‍ജ് പുതുക്കി നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമ്പോള്‍ ബസുടമകളുടെ അഭിപ്രായം കൂടി പരിഗണിക്കാന്‍ ജസ്റ്റീസ് എന്‍. രാമചന്ദ്രന്‍ കമ്മീഷന് കോടതില നിര്‍ദേശം നല്‍കി.
ബസ് ചാര്‍ജ് പഴയ നിരക്കിലേക്ക് പുനഃസ്ഥാനപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പല ജില്ലകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നില്ല. കനത്ത നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന നിലപാടിയായരുന്നു ബസുടമകള്‍.