കേരളം
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ ഇല്ല; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ തീരുമാനം
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ വേണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ തീരുമാനം . വീടുകളില്‍ കൊവിഡ് പരിശോധന നടത്തും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളില്‍ എല്ലാ വീടുകളിലും പരിശോധന നടത്താനും തീരുമാനമായി.
ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടിപിആര്‍ ഉളള പഞ്ചായത്തുകളിലാണ് പരിശോധന നടത്തുക. ഇതോടൊപ്പം രണ്ടാം തരംഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും.
വൈറസിൻ്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോഗത്തിലെ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോഗത്തിലുണ്ടായ വിലയിരുത്തൽ.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.