കേരളം
ദേശീയ വിദ്യാഭ്യാസനയം: ആദ്യ സ്കൂള്‍ കൊച്ചിയില്‍
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനമാക്കിയ പാഠ്യപദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ സംരംഭമായ വിക്രം സാരാഭായ് സയന്‍സ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ കാക്കനാട്ട് സ്കൂള്‍ ഉദ്ഘാടനം ചെയ്തു. 10, 12 ക്ലാസുകളിലെ കുട്ടികളെ മത്സരപ്പരീക്ഷകള്‍ക്ക് സജ്ജമാക്കുന്ന പ്രഗതി ഇന്നവേറ്റീവ് സ്കൂളിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
പഠനത്തിന്റെ വിവിധ മേഖലകളിലെ മേധാവിത്വം ഒഴിവാക്കുന്നതാണ് 2020 ല്‍ കേന്ദ്രം നടപ്പാക്കിയ വിദ്യാഭ്യാസനയമെന്ന് വി. മുരളീധരന്‍ പറഞ്ഞു. ശാസ്ത്രം, ആര്‍ട്സ്, പാഠ്യപദ്ധതി, പാഠ്യേതരപ്രവര്‍ത്തനം, തൊഴില്‍ തുടങ്ങിയ വിഭജനങ്ങള്‍ ഒഴിവാക്കുന്നതാണ് നയം.
ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാവുന്ന വിധത്തില്‍ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വളര്‍ച്ചയാണ് നയം ലക്ഷ്യമിടുന്നത്. വ്യക്തിത്വവികസനം, സമഗ്രമായ അറിവ് എന്നി ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.