ദേശീയം
ആശങ്ക വർധിക്കുന്നു; രാജ്യത്ത് 2.73 ലക്ഷം കടന്ന് കൊവിഡ് രോഗികൾ
രാജ്യത്ത് തുടര്‍ച്ചയായി രണ്ടരലക്ഷം കടന്ന് വീണ്ടും കൊവിഡ് രോഗികൾ. രാജ്യത്തെ ഇതുവരെയുള്ള റിപ്പോര്‍ട്ടിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,50,61,919ആയി. 19,29,329 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 1,29,53,821 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 1,44,178 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ഇതുവരെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 12,38,52,566 ആയി.
24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1619 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,78,769 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് മരണങ്ങൾ ഉയർന്ന് വരികയാണ്