കേരളം
തൃശൂര്‍ പൂരത്തിന് പാസുകള്‍ കൂട്ടണമെന്ന് ഘടകക്ഷേത്രങ്ങള്‍
തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കും.
കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓരോ ഘടകപൂരത്തിനും 200 പേര്‍ക്ക് സൗജന്യമായി വാക്സിന് നല്‍കും. വാക്സിന് സ്വീകരിച്ചവര്‍ക്ക് ഘടകപൂരത്തിന്റെ ഭാഗമാകാം.
അതേസമയം തൃശൂര്‍ പൂരത്തിന് കൂടുതല്‍ പേര്‍ക്ക് പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഘടക ക്ഷേത്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.500 പാസ് വീതം നല്‍കണമെന്നാണ് ആവശ്യം. ഘടക ക്ഷേത്രങ്ങളെ അവഗണിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.