കേരളം
ശബരിമല നട തുറന്നു ; ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്താം
മേട മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഇല്ല. നാളെ മുതല്‍ 18 വരെ ആണ് ഭക്തര്‍ക്ക് പ്രവേശനം.
നാളെ രാവിലെ 5 ന് നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും ഉണ്ടാകും. 14ന് പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തര്‍ക്കും കണി ദര്‍ശിക്കാന്‍ അവസരമുണ്ടാകും.
48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും കൊറോണ പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തവര്‍ക്കും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്താം.
നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും.18 ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.