കേരളം
കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ “ഹാക്ക്പി-2021” രജിസ്‌ട്രേഷൻ കാലാവധി ഏപ്രിൽ 30 വരെ നീട്ടി
“ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് “എന്ന തീമിൽ ഡാർക്ക് വെബിലെ നിഗൂഢതകൾ ദൂരീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതായ കേരള പൊലീസിന്റെ ഓൺലൈൻ ഹാക്കത്തോൺ ഹാക്ക്പി 2021 ലേക്ക് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടി.
ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പൊലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.
ഡാർക്ക് വെബിന്റെ നിഗൂഢതകൾ ദുരുപയോഗം ചെയ്തു നടത്തുന്നതായ സൈബർ ക്രൈമുകൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഹാക്ക്പി ലക്ഷ്യമിടുന്നത് ഇത്തരത്തിലുള്ളതായ ഒരൊറ്റ ആപ്ലിക്കേഷൻ നിർമ്മിക്കുക എന്നതാണ്.
2021 മാർച്ച് 15 നു ആരംഭിച്ച രജിസ്‌ട്രേഷനിൽ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിന് നോമിനേഷനുകളാണ് വന്നിട്ടുള്ളത് . സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സ്, UI/UX Designers, Inventors , ഡാർക്ക് വെബ് റിസർച്ചേഴ്‌സ് എന്നിവർക്കെല്ലാം ഹാക്ക്പി 2021 ലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി https://hackp.kerala.gov.in സന്ദർശിക്കുക .