കേരളം
കൊവിഡ് പ്രതിരോധം; സംസ്ഥാന സർക്കാർ മാസ് വാക്സിനേഷന് തുടക്കമിട്ടു
കൊവിഡ് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി സംസ്ഥാന സർക്കാർ. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനും പരമാവധി രോഗവ്യാപനം തടയുന്നതിനും ക്രഷിങ് ദ കര്‍വ് എന്ന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചു.
പരമാവധി പേരെ വാക്സിൻ എടുപ്പിച്ച് രോഗ വ്യാപനം തടയുകയും ഗുരുതരവാസ്ഥ ഒഴിവാക്കുകയുമാണ് ക്രഷിങ് ദ കര്‍വിന്റെ ലക്ഷ്യം. 45 വയസിന് മുകളിലുള്ള പരമാവധിപേര്‍ക്ക് ഈ മാസം തന്നെ വാക്സിൻ നല്കി രോഗ വ്യാപന തീവ്രത ഇല്ലാതാക്കലാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനായി മാസ് വാക്സിനേഷൻ ക്യാമ്പുകളടക്കം സജ്ജീകരിക്കും.
വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചാലും പരമാവധി 70 ശതമാനം വരെ പ്രതിരോധമാണ് ആര്‍ജീക്കാനാകുക. അതുകൊണ്ട് വാക്സീനെടുത്താലും മാസ്ക് അടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂവെന്നും മുന്നറിയിപ്പുണ്ട്. വാക്സി ൻ എടുത്തവരിൽ രോഗാവസ്ഥ ഗുരുതരമാകുന്ന സാഹചര്യവും മരണ നിരക്കും കുറയുമെന്നതാണ് നേട്ടം.
ഇക്കാര്യങ്ങളില്‍ പൊതുജനത്തിന് ബോധവല്കരണം നല്‍കുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നിലിവൽ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് വർധിച്ച് വരികയാണ്. പ്രതിദിനം 10000ത്തിന് മുകളിൽ രോഗബാധിതർ വരെ സംസ്ഥാനത്തുണ്ടാകാനുളള സാഹചര്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.