കേരളം
ശബരിമല നട 10ന് തുറക്കും; 11 മുതൽ ഭക്തര്‍ക്ക് പ്രവേശിക്കാം
വിഷു ഉത്സവ ചടങ്ങുകള്‍ക്കായി ശബരിമല 10-ാം തീയതി വൈകിട്ട് 5 ന് തുറക്കും. 11 മുതല്‍ 18 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം. പൊലിസിന്റെ വെര്‍ച്വല്‍ ക്യു ബുക്കിംഗ് പൂര്‍ത്തിയായി. പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.
11 മുതല്‍ 18 വരെ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങി എല്ലാ പൂജകളും ഉണ്ടാകും. 14 ന് പുലര്‍ച്ചെ 5 മുതല്‍ 7 വരെയാണ് വിഷുക്കണി ദര്‍ശനം.
കൊവിഡ് മാനദണ്ഡം പാലിച്ചാണ് ദര്‍ശനം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കേ നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശനമുള്ളൂ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട. 18-ാം തീയതി രാത്രി 10ന് നട അടയ്ക്കും.