Uncategorized
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല
വിദേശത്തേക്ക് ഡോളർ കടത്തിയ കേസുമായി ബന്ധപ്പെട്ടുളള ചോദ്യം ചെയ്യാലിനായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണൻ നൽകിയ വിശദീകരണം.
രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് സ്പീക്കർ മറുപടി നൽകുകയായിരുന്നു.
പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ അസുഖമായതിനാൽ ഹാജരാകാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് നിരവധി തവണ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.