ദേശീയം
ഇഡിക്കെതിരെ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
ഡോളർകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പേര് സമ്മർദ്ദം ചെലുത്തി പ്രതികളെ കൊണ്ട് പറയിപ്പിച്ചെന്ന കേസിൽ സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു.
രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സിജിഎം കോടതി അനുമതി നൽകിയിട്ടുണ്ട്. സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ അനുമതി വേണമെന്ന ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പ്രത്യേക അനുമതി നൽകിയത്.
തങ്ങൾക്കെതിരെയുളള അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നേരത്തെ ഇഡി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും അംഗീകരിച്ചിരുന്നില്ല. അന്വേഷണം തുടരാൻ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.
മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ വാദം ഇഡി ഉദ്യോഗസ്ഥർ പ്രതികളെ കൊണ്ട് മനപ്പൂർവ്വം പറയിപ്പിച്ചതാണോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.