Uncategorized
സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവിനെതിരെ ഇഡി
ക്രൈം ബ്രാഞ്ച് ജില്ലാ സെഷന്‍സ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവ് വാങ്ങി. ഇതിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാളെ കോടതിയെ സമീപിക്കും. സംസ്ഥാന പൊലീസ്, കോടതിയെയും തെറ്റിദ്ധരിപ്പിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതിയില്‍നിന്ന് നേടിയത് എന്നാണ് ഉയരുന്ന ആരോപണം.
സെഷന്‍സ് കോടതിയില്‍നിന്ന്, അന്വേഷണ ഏജന്‍സിക്കെതിരേ പരാതി നല്‍കിയ സിന്ദീപിനെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈം ബ്രാഞ്ച് നേടിയത് ഇഡി അറിഞ്ഞിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റിന്റെ അനുമതി ലഭിച്ചുവെന്നാണ് കോടതിയെ അറിയിച്ചത്. ഇഡി യോട് അഭിപ്രായം ചോദിച്ചുവേണം കോടതിയുടെ ഉത്തരവ് നേടാന്‍. പക്ഷേ, ആ നടപടിക്രമം ഉണ്ടായില്ല. ഇവയെല്ലാം പുതിയ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നു.
കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയലുള്ള പ്രതിയെ, ചോദ്യം ചെയ്യാന്‍ രഹസ്യമായി കോടതിയില്‍നിന്ന് അനുമതി നേടിയത് പുതിയ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി നിയമജ്ഞരും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നിലപാട് വിശദീകരിച്ചിരുന്നു. ക്രൈം ബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ ആരോപിക്കുന്നു. കോടതിയെ ഇഡി എതിര്‍പ്പ് അറിയിച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോടതിയെ സമീപിക്കും എന്നും എന്‍ഫോഴ്സ്‌മെന്റ് അറിയിച്ചു.
ഇഡിക്കെതിരായ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യുന്നത്. കസ്റ്റഡിലുള്ളപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് കത്തു നല്‍കിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സന്ദീപിനെ ചോദ്യം ചെയ്യാന്‍ എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.