Connect with us

കേരളം

കൊവിഡ് വ്യാപനം; വാഹനരേഖകളുടെ സാധുത ജൂണ്‍ 2021വരെ നീട്ടി

vehicle 1

രാജ്യത്തെ വാഹനരേഖകളുടെ സാധുത ജൂണ്‍ 2021 വരെ നീട്ടിയതായി കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ വകുപ്പ് ഉത്തരവിറക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം,സ 1988, കേന്ദ്ര മോട്ടര്‍വാഹന നിയമം, 1989 എന്നീ വകുപ്പുകള്‍ അനുസരിച്ച്‌ ബാധകമായ എല്ലാ രേഖകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്.

വാഹനത്തിന്റെ ഫിറ്റ്‌നെസ്, പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകള്‍ക്ക് പുതിയ ഉത്തവ് ബാധകമാണ്.ലോക്ക് ഡൗണ്‍ മൂലം പുതുക്കാതിരിക്കുകയും ഫെബ്രുവരി 1, 2020ന് കാലാവധി അവസാനിക്കുകയും ചെയ്യുന്നതോ മാര്‍ച്ച്‌ 31, 2021ന് കാലാവധി അവസാനിക്കുന്നതോ ആയ രേഖകള്‍ക്കാണ് ഇളവ് ലഭിക്കുക.

ഫെബ്രുവരി 1ന് കാലാവധി തീരുന്ന രേഖകള്‍ ജൂണ്‍ 30 2021 വരെ സാധുവായി കണക്കാക്കണമെന്ന് ഉത്തതരവില്‍ പറയുന്നു. 2021 ജൂണ്‍ 30 വരെ അത്തരം രേഖകള്‍ സാധുവായി കണക്കാക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അഥോറിറ്റിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത സംബന്ധമായ കാര്യങ്ങളില്‍ ഉടമകള്‍ക്ക് ആശ്വാസമെന്ന നിലിയിലാണ് ഈ നടപടിയെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ വകുപ്പ് ഉത്തരവില്‍ പറയുന്നു.

ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ രേഖകളുടെ സാധുത സര്‍ക്കാര്‍ മാര്‍ച്ച്‌ 30, 2020 വരെ നീട്ടിക്കൊടുത്തിരുന്നു. കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ കാലാവധി കുറച്ചുകൂടെ നീട്ടുന്നത് നല്ലതാണെന്ന് സര്‍ക്കാര്‍ കരുതുന്നു. നേരത്തെ ഇതേ രേഖകള്‍ ജൂണ്‍ 9 2020, ആഗസ്റ്റ് 9, 2020, ഡിസംബര്‍ 27, 2020, ഫെബ്രുവരി 1, 2021 എന്നിങ്ങനെ പല തവണയായി കാലാവധി നീട്ടിയവയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ