Connect with us

കേരളം

കോഴിക്കോട് എന്‍.ഐ.ടിയില്‍ മാംസാഹാരം നിരോധിക്കാന്‍ നീക്കം; ആദ്യപടിയായി ചൊവ്വാഴ്ച്ചകളില്‍ സസ്യാഹാരം മാത്രം

Published

on

b37b99a2c802b434555cb91d2509989d7775d82290d12615a77d1172c843290d

ആഗോള കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടുന്നതിന്‍റെ പേരില്‍ കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി) യില്‍ മാംസാഹാരവും മുട്ടയും നിരോധിക്കാന്‍ നീക്കം. ഇതിന്‍്റെ ആദ്യപടിയായി എന്‍.ഐ.ടിയില്‍ ക്ലാസുകള്‍ തുടങ്ങിയാല്‍ ചൊവ്വാഴ്ചകളില്‍ സസ്യാഹാരം മാത്രം ഉപയോഗിക്കും. ‘ഹരിത ചൊവ്വ’ എന്നാണ് ഈ ദിനാചരണത്തിന്‍്റെ പേര്. കോഴിക്കോട് എന്‍.ഐ.ടിയും ബിര്‍ല ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സസ് പിലാനിയും (ബിറ്റ്‌സ് പിലാനി) ഇതു സംബന്ധിച്ച്‌ധാരണയായി.

വെയ്ഗന്‍ (Vegan) ഔട്ട് റീച്ചിന്‍റെ ഹരിത ചൊവ്വ (ഗ്രീന്‍ ട്യൂസ്‌ഡേ) സംരംഭത്തിന്‍റെ ഭാഗമാണിത്. മാംസാഹാരം കുറയ്ക്കുന്ന നയപരിപാടിയാണ് ഹരിത ചൊവ്വ. ഗോവ ബിറ്റ്‌സ് പിലാനിയില്‍ മുട്ടയുടെയും മാംസത്തിന്‍റെയും ഉപഭോഗം കുറച്ചുകൊണ്ടുവരും. മാംസവും മുട്ടയും കഴിച്ചില്ലെങ്കില്‍ ഭക്ഷ്യാധിഷ്ടിത കാര്‍ബണ്‍ ഗണ്യമായി കുറയുമെന്നാണ് അവകാശവാദം.

മനുഷ്യനിര്‍മ്മിതമായ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തുവിടല്‍, വനനശീകരണം, ജല മലിനീകരണം, വായു മലിനീകരണം എന്നിവയ്ക്ക് ഏറ്റവും വലിയ കാരണമാകുന്നത് വളര്‍ത്തുമൃഗ പരിപാലനമാണെന്നാണ് വിഗാന്‍ ഔട്ട് റീച്ചിന്‍്റെ ‘കണ്ടെത്തല്‍’. ഇന്‍റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ന്റെ 107 ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മാംസം, പാല്‍, മുട്ട, മറ്റ് മൃഗ ഉല്‍പന്നങ്ങള്‍ എന്നിവ വ്യക്തികള്‍ വെട്ടിക്കുറച്ചാല്‍ കുറഞ്ഞ സ്ഥലവും വെള്ളവും ഉപയോഗിച്ച്‌ കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാമെന്ന് പറയുന്നതായും ഇവര്‍ അവകാശപ്പെടുന്നു..

ഗൗതം ബുദ്ധ സര്‍വകലാശാലയും ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയും ഉള്‍പ്പെടെ ഇരുപത്തിരണ്ട് സര്‍വകലാശാലകളും കോര്‍പ്പറേഷനുകളും വെഗാന്‍ ഔട്ട്‌റീച്ചിന്റെ ഗ്രീന്‍ ട്യൂഡ്‌സേ പ്രതിജ്ഞയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചില സ്ഥാപനങളില്‍ മാംസം വിളമ്ബുന്നത് നിര്‍ത്തി. , മറ്റു ചിലര്‍ അവരുടെ ഭക്ഷണശാലകളില്‍ വിളമ്ബുന്ന മുട്ടകളുടെയും പാലുല്‍പ്പന്നങ്ങളുടെയും എണ്ണവും അളവും കുറച്ചിട്ടുണ്ട്. തന്‍്റെ അറിവില്‍ ഇത്തരം ധാരണ പത്രം ഒപ്പിട്ടതായി അറിയില്ലെന്ന് കോഴിക്കോട് എന്‍.ഐ.ടി രജിസ്ട്രാര്‍ ലെഫ്.കേണല്‍ കെ.പങ്കജാക്ഷന്‍ പറഞ്ഞു. ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്‍്റുകള്‍ വഴി ഇത്തരം നീക്കം നടന്നോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ