കേരളം
ഇഎംസിസിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎസ്‌ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി
ഇഎംസിസിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎസ്‌ഐഎന്‍സി ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. ധാരണാപത്രം നിയമവിരുദ്ധവും സര്‍ക്കാര്‍ നയത്തിന് എതിരുമാണെന്ന് കണ്ടെത്തിയതിനാലാണിത്.
മത്സ്യവകുപ്പോ, പൊതുഭരണ, നിയമ വകുപ്പുകളൊ അറിഞ്ഞല്ല ധാരണാപത്രം ഒപ്പിട്ടത്. മന്ത്രിമാരും കണ്ടിട്ടില്ല. സംസ്ഥാനത്തിന് എതിരായ ധാരണാപത്രം തിരസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച തന്നെ വ്യക്തമാക്കിയതാണ്.
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കെഎസ്‌ഐഎന്‍സി എംഡി എന്‍ പ്രശാന്ത് അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണവും വന്നേക്കും. ധാരണാപത്രം ഒപ്പിട്ട സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചു.
ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ട്രോളര്‍ നിര്‍മിക്കാനായാണ് ഇഎംസിസിയുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെഎസ്‌ഐഎന്‍സി ധാരണാപത്രം ഒപ്പിട്ടത്.
ആഭ്യന്തര സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. കെഎസ്‌ഐഎന്‍സി എം.ഡി എന്‍ പ്രശാന്ത് ഒപ്പിട്ട കരാറാണ് റദ്ദാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ ധാരണപത്രത്തിന്റെ മറവില്‍ വ്യാജ പ്രചാരണം നടത്തിയത്.