കേരളം
തിരുവനന്തപുരത്ത് നൈട്രോസെൻ ലഹരിമരുന്ന് വേട്ട
മാനസിക രോഗികൾക്ക് നൽകി വരുന്ന ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട 100 നൈട്രോസെൻ ഗുളികകളുമായി യുവാവാക്കളെ തിരുവനന്തപുരം സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി.
തിരുവനന്തപുരം സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ T.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ T R മുകേഷും കുമാറും പാർട്ടിയും ചേർന്നാണ് തിരുവനന്തപുരം അട്ടകുളങ്ങര-ഇഞ്ചക്കൽ റോഡിൽ കേരള വാട്ടർ അതോറിറ്റി സീവേജ് പമ്പ് ഹൗസിന് മുൻവശത്തു വച്ചു ഓട്ടോറിക്ഷയിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തി കൊണ്ടുവന്ന 100 നൈട്രോസെൻ ലഹരി ഗുളികൾ കണ്ടെത്തിയത്.
തിരുവനന്തപുരം ബീമാപള്ളി സ്വദേശി ജലീൽ (31 വയസ്സ് ) തിരുവനന്തപുരം മുട്ടത്തറ സ്വദേശി ആസിഫ് അലി(24 വയസ്) എന്നിവർ ആണ് അറസ്റ്റിലായത്.
സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കാൻ പാടില്ലാത്ത ഗുളികയാണ് ലഹരിമരുന്നായി ഉപയോഗിക്കാൻ യുവാക്കൾക്കിടയിൽ വിൽപ്പന നടത്തി വരുന്നത്. മദ്യത്തിനൊപ്പം സേവിച്ചാൽ ദിനംതോറും ലഹരിക്ക് അടിമയായി മാറുമെന്നാണ് പ്രത്യേകത. അയൽസംസ്ഥാനങ്ങളിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നുമാണ് മൊത്തത്തിൽ വാങ്ങിക്കൊണ്ടു വരുന്നത്.
400 രൂപക്ക് വാങ്ങിക്കുന്ന 100 ടാബ്ലറ്റ് അടങ്ങിയ ഒരു ബോക്സ് ചില്ലറ വിപണിയിൽ 5000 രൂപക്കാണ് വിൽക്കുന്നത്. 4 രൂപ 60 പൈസ വില വരുന്ന ഒരു ഗുളിക 50 രൂപക്കാണ് വിൽക്കുന്നത്. ” ബട്ടൺ ” എന്ന കോഡുഭാഷയിലാണ് ഇവ വില്പന നടത്തുന്നത്. അധികവും കോളേജ് വിദ്യാർത്ഥികളാണ് ഉപഭോക്താക്കൾ. ഈ ഗുളികയുടെ അമിത ഉപയോഗം ,നാഡീഞരമ്പുകളെ തളർത്തുകയും, കിഡ്നിയെ മാരകമായി ബാധി ക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
മാനസിക വൈകല്യമുള്ളവര്‍ കഴിക്കുന്ന ക്ലോസാഫൈന്‍, ക്ലോസാഫം, നൈട്രാവെറ്റ്, ഉറക്ക ഗുളികളായ അല്‍ഫ്രാസോളം, ട്രിക്കാ, റെസ്റ്റില്‍, അല്‍ഫ്രാക്‌സ്, സോള്‍പിഡം, സോള്‍ഫ്രെഷ്, അല്‍പ്രാക്‌സ്, ഫിറ്റ്‌സിനുപയോഗിക്കുന്ന റെസ്റ്റില്‍, ലൊബാസം തുടങ്ങിയ ഗുളികളും മയക്കു മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം ഗുളികകള്‍ ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ കൊടുക്കാന്‍ പാടുള്ളുവെന്നാണ് നിയമം. കുറിപ്പിന്റെ ഫോട്ടോകോപ്പി വാങ്ങി മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിക്കുകയും വേണം.