കേരളം
തലസ്ഥാനത്ത് സംഘർഷം; പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി
നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. സെക്രട്ടറിയേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് ഉൾപ്പടെയുള്ള പ്രവർത്തകരാണ് മാർച്ചിനെത്തിയത്. പെൺകുട്ടികളെയടക്കം പൊലീസ് വളഞ്ഞിട്ട് തല്ലി. പെൺകുട്ടികളടക്കം നിരവധിപ്പേർക്ക് പൊലീസിന്റെ ലാത്തിയടിയിൽ പരിക്കേറ്റു. മാർച്ച് അക്രമാസക്തമായതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിയതോടെ സ്ഥലം കൂടുതൽ സംഘർഷഭരിതമായി. പരസ്പ്പരമുണ്ടായ ഏറ്റുമുട്ടലിൽ പൊലീസിനും പരിക്കേറ്റു. കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ് ഇപ്പോൾ.
കെ.പി.സി.സി അധ്യക്ഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതേമാടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസിനു നേര്‍ക്ക് കസേരയും കല്ലുകളും വലിച്ചെറിഞ്ഞു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. കന്റോണ്‍മെന്റ്് ഗേറ്റിനു സമീപവും അമ്പത് മീറ്റര്‍ അകലെയുമാണ് സംഘര്‍ഷം നടന്നത്. ലാസ്റ്റ്‌ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തലിന് സമീപമാണ് സംഘര്‍ഷം നടന്നത്. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണ്. ഇവരെ വനിതാ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ്. മതിലില്‍ കയറിയ വനിതകളെ പോലീസ് തള്ളിയിറക്കി.
പൊലിസിനും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കാക്കിക്കുള്ളില്‍ കയറിക്കൂടിയ ശിവരഞ്ജിത്തുമാരും ഡി.വൈ.എഫ്.ഐക്കാരുമാണ് ഗുണ്ടാവിളയാട്ടം നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. സമരത്തെ ചോരയില്‍മുക്കി കൊല്ലാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്ന് തുടര്‍ന്ന് കെ.എം അഭിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തല്ലിക്കൊന്നാലും തല്ലിചതച്ചാലും പിന്‍മാറില്ലെന്നും കേരളത്തിലെ യുവജനങ്ങള്‍ക്കു നീതി ലഭിക്കുംവരും സമരം തുടരുമെന്നും കെ.എ അഭിജിത്ത് പറഞ്ഞു.
സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.