കേരളം
പൗരത്വം നിയമം കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പൗരത്വം നിയമം കേരളം നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് എല്‍.ഡി.എഫിന്‍റെ വടക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് വാക്സിനേഷന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി പറയുന്നുണ്ട്. ഇക്കാര്യത്തില്‍ കേരളം ഒരു നിലപാട് എടുത്തിട്ടുണ്ട്. നിയമത്തെ കേരളം അനുകൂലിക്കില്ല. നടപ്പാക്കുകയും ചെയ്യില്ലെന്ന് പിണറായി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണ്. കേരളത്തില്‍ നിയമം ഇപ്പോള്‍ നടപ്പാക്കിയോയെന്നും പിണറായി ചോദിച്ചു.
വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നാടിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.എസാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയത ഉയര്‍ത്തുന്നത്. ആര്‍.എസ്.എസിനെ പ്രതിരോധിക്കാനെന്ന പേരില്‍ എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടികള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.