കേരളം
‘ഐ എഫ് എഫ് കെ’ യ്ക്കെത്താൻ രജിസ്റ്റർ ചെയ്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആദ്യഘട്ടം തിരുവനന്തപുരത്ത് ബുധനാഴ്ച തുടങ്ങാനിരിക്കെ മേളയ്ക്കായി രജിസ്റ്റർ ചെയ്ത 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ടാഗോർ തീയറ്ററിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1,500 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ബുധനാഴ്ച കൂടി ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ഡെലിഗേറ്റുകൾക്ക് കോവിഡ് പരിശോധനയ്ക്ക് അവസരമുണ്ടാവും.
അതിനു ശേഷം എത്തുന്ന ഡെലിഗേറ്റുകൾ സ്വന്തം നിലയിൽ കോവിഡ് പരിശോധന നടത്തേണ്ടി വരും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇക്കുറി ചലച്ചിത്രമേള നടക്കുന്നത്.