കേരളം
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം: രമേശ് ചെന്നിത്തല
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ ക്രൂരതയ്ക്ക് മാപ്പ് പറയണം. വിധി വന്നശേഷം സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ ഭക്തര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് അയ്യപ്പഭക്തന്മാരോട് കാണിച്ച ക്രൂരതയ്ക്ക് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകുമോ. ഇടത് മുന്നണി നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുകയാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.