കേരളം
കൂറ്റന്‍ പാറകളുമായി അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ :ജീവന് ഭയന്ന് ജനങ്ങള്‍
കൂറ്റന്‍ പാറകളുമായി അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍. ജീവന് ഭയന്ന് ജനങ്ങള്‍. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ ഓടിക്കരുതെന്ന നിയമം കാറ്റില്‍പ്പറത്തി പായുകയാണ് ടിപ്പറുകള്‍. ഇത്തരം ലോറികള്‍ക്കെതിരെ നടപടി എടുക്കാതെ വഴുതിമാറുകയാണ് അധികൃതര്‍.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ തമിഴ്നാട്ടില്‍ നിന്നാണ് തുറമുഖത്തിനായി പാറകള്‍ ശേഖരിക്കുന്നത്. ഒട്ടുമിക്ക ലോറികളുടെ മുന്നില്‍ അദാനി ഗ്രൂപ്പിന്റെ പേരെഴുതിയ ഫ്ളക്സുകളുണ്ട്. പാറശാല, ബാലരാമപുരം, ഉച്ചക്കട പോലുള്ള പ്രധാന ജങ്ഷനുകളിലൂടെയും നിരവധി സ്കൂളുകള്‍ സ്ഥിതി ചെയ്യുന്ന വഴിയിലൂടെയുമാണ് ടിപ്പറുകള്‍ പായുന്നത്. അമിതവേഗത്തിലുള്ള വാഹനം വെട്ടിത്തിരിയുമ്ബോള് മറിയാന്‍ സാധ്യത കൂടുതലാണെന്നും പാറ റോഡിലേക്ക് വീണ് വന്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
ടിപ്പറുകളുടെ മരണഓട്ടത്തിനെതിരെ പരാതി നല്കാന് നാട്ടുകാര്‍ തയാറെടുക്കുകയാണ്.
പരിഹാരം ഉണ്ടായില്ലെങ്കില്‍ ടിപ്പറുകള്‍ തടഞ്ഞിടാനാണ് തീരുമാനമെന്ന് അവര്‍ വ്യക്തമാക്കി. ഈ വാഹനങ്ങളില്‍ പാറകള്‍ കയറ്റുന്നത് കുത്തിനിറച്ച രീതിയിലാണ്. പല പാറകളും റോഡില്‍ തെന്നി വീഴുമെന്ന രീതിയിലാണ്. ഇത്തരം ലോറികളുടെ പുറകിലൂടെ പോകുന്ന വാഹനയാത്രക്കാരും ഭീതിയോടെയാണ് യാത്ര ചെയ്യുന്നതും.
ഇത്തരം വാഹനങ്ങള്‍ക്ക് എതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ തരത്തിലുള്ള ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും നാട്ടുകാര്‍ പറയുന്നു.