കേരളം
ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ഏപ്രില്‍ മുതല്‍ ; റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ പുതുക്കിയ ശമ്പളം ലഭിക്കും. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെയും മന്ത്രിസഭ നിയോഗിച്ചു.
ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സെക്രട്ടറി തല സമിതിയെയാണ് നിയോഗിച്ചത്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയോട് നിര്‍ദേശിച്ചിട്ടുള്ളത്.
നിലവില്‍ കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയാണ്. ഇതാണ് 23,000 ആയി ഉയര്‍ത്താനാണ് ശുപാര്‍ശ ചെയ്തത്. കൂടിയ അടിസ്ഥാന ശമ്പളം 1,66,800 രൂപയാക്കി ഉയര്‍ത്തണം.വീട്ടു വാടക ബത്ത വര്‍ധിപ്പിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.