Covid 19
രാജ്യത്ത് കോവിഡ് കേസുകള്‍ 88 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് കൂടി രോഗബാധ
രാജ്യത്ത് കോവിഡ് കേസുകള്‍ 88 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 88,14,579 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 447 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,29,635 ആയി. നിലവില്‍ 4,79,216 കേസുകളാണുള്ളത്. ഇതുവരെ 82,05,728 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ ഏഴുദിവസങ്ങളില്‍ അമ്പതിനായിരത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,156 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. രാജ്യത്ത് ഇതുവരെ 12,48,36,819 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്നലെ മാത്രം 8,05,589 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുമുണ്ട്.
ഒക്ടോബര്‍ ആദ്യം 73,000 ഓളം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിലവില്‍ 41,100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മാത്രമല്ല രാജ്യത്തെ സജീവ കേസുകളുടെ എണ്ണവും അഞ്ചുലക്ഷത്തില്‍ താഴെയായി. രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമാണ്. 82,05,728 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ ഭൂരിഭാഗവും ഡല്‍ഹി, കേരള, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.