Connect with us

കേരളം

സംസ്ഥാനത്ത് വാക്സിന്‍ ചലഞ്ചിലൂടെ ലഭിച്ചത് 817 കോടിരൂപ; വാങ്ങാന്‍ ചെലവിട്ടത് 29 കോടി

covid vaccine 2 2

സംസ്ഥാനത്ത് വാക്സന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ കമ്പനികളില്‍നിന്നു നേരിട്ട് വാക്സിന്‍ സംഭരിക്കുന്നതിനായി 29.29 കോടി രൂപ ചെലവഴിച്ചെന്നും ബാലഗോപാല്‍ അറിയിച്ചു.

കെ.ജെ.മാക്‌സി എം,​എല്‍,​എ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ജൂലായ് 30 വരെയുള്ള കണക്കുപ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.

കൊവിഡ് പ്രതിരോധ സാമഗ്രികളായ പി.പി.ഇ കിറ്റുകള്‍, ടെസ്റ്റ് കിറ്റുകള്‍, വാക്സിന്‍ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി വിനിയോഗിച്ചു. ആകെ 13,42,540 ഡോസ് വാക്സിനാണ് സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസിന്റെ വിലയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്.

സംസ്ഥാനത്തെ മൂന്നു ദിവസത്തെ വാക്സീന്‍ യജ്ഞം പുരോഗമിക്കുകയാണ്. ശനിയാഴ്ച തുടങ്ങിയ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് തിങ്കളാഴ്ചയും തുടരും. ദിവസം 5 ലക്ഷം വാക്സനാണ് വിതരണം ചെയ്യുന്നത്

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം12 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം14 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം17 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം19 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version