Connect with us

ആരോഗ്യം

കുടിവെള്ളത്തിലെ 80 ശതമാനം മൈക്രോപ്ലാസ്റ്റിക്കും നീക്കാം; പരിഹാരം നിര്‍ദ്ദേശിച്ച് ഗവേഷകര്‍

Screenshot 2024 03 01 194534

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇതിന് കാരണം. തിളപ്പിക്കുമ്പോള്‍ വെള്ളത്തിലെ അണുക്കളില്‍ വലിയൊരു ശതമാനവും നശിക്കുന്നു. ഇങ്ങനെ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നത് വഴി ഒരു പരിധിവരെ രോഗങ്ങളെ തടയാമെന്നത് തന്നെ. ഏറ്റവും പുതിയ പഠനവും പറയുന്നത് വെള്ളം തിളപ്പിച്ച് കുടിക്കണമെന്നാണ്.  ഉപയോഗിക്കുന്നതിന് മുമ്പ് ടാപ്പ് വെള്ളം ചൂടാക്കുമ്പോള്‍  ജലത്തില്‍ അടങ്ങിയിരിക്കുന്ന ഹാനികരമായ പ്ലാസ്റ്റിക് കണങ്ങളില്‍ ഏറ്റവും കുറഞ്ഞത് 80 ശതമാനമെങ്കിലും ഇല്ലാതാക്കാൻ കഴിവുമെന്നാണ്. വെറും അഞ്ച് മിനിറ്റ് തിളപ്പിച്ച വെള്ളത്തില്‍ പോലും ചെറിയ പ്ലാസ്റ്റിക് കണങ്ങളുടെ 80 % വരെ നീക്കം ചെയ്യാൻ കഴിയുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ചൈനയിലെ ജിനാൻ യൂണിവേഴ്‌സിറ്റിയിലെ ഡോ.എഡ്ഡി സെങ്ങിന്‍റെ നേതൃത്വത്തിലുള്ള പഠന സംഘത്തിന്‍റെതാണ് കണ്ടെത്തല്‍.

ഒരു കുപ്പി കുടിവെള്ളത്തില്‍ ഏതാണ്ട് രണ്ടരലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക്‌ കണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ നടന്ന പഠങ്ങളില്‍ തെളിഞ്ഞിരുന്നു. സമാനമായി ജപ്പാനിലും അമേരിക്കയിലുമുള്ള മേഘങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ ധാരാളം ഘടനകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഒരു മില്ലിമീറ്ററിന്‍റെ ആയിരത്തിലൊന്ന് മുതൽ അഞ്ച് മില്ലിമീറ്റർ വരെ വലിപ്പമുള്ള മൈക്രോപ്ലാസ്റ്റിക്‌സ് ജലത്തില്‍ കണ്ടെത്തിയത് ആരോഗ്യപരമായ അപകട സാധ്യതകളെ കുറിച്ച് വലിയ ആശങ്ക ഉയർത്തി.  മഴവെള്ളത്തില്‍ പോലും മൈക്രോപ്ലാസ്റ്റിക്കിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ഇവ മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാക്കാന്‍ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നു.  ജലത്തിലൂടെ മനുഷ്യ ശരീരത്തിലെത്തുന്ന നാനോപ്ലാസ്റ്റിക്ക് കണങ്ങള്‍ കുടൽ പാളികളിലും രക്തം തലച്ചോറിലും അടിയുന്നു. ഇത് വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ മനുഷ്യരിലുണ്ടാക്കാം.

ഡോ.എഡ്ഡി സെങും സംഘവും ഒരു ലിറ്റര്‍ ടാപ്പ് വെള്ളത്തില്‍ ശരാശരി 1 മില്ലിഗ്രാം വീതം മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ ഈ വെള്ളം അഞ്ച് മിനിറ്റ് തിളപ്പിച്ച ശേഷം മൈക്രോപ്ലാസ്റ്റികുകളുടെ സാന്നിധ്യം അളന്നു. പഠനത്തില്‍ വെള്ളം തിളപ്പിച്ചപ്പോള്‍ മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യത്തില്‍  80%-ത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്. “തിളപ്പിച്ചാറ്റിയ ജല ഉപഭോഗത്തിലൂടെയുള്ള എൻഎംപികളുടെ ഉപഭോഗം പ്രതിദിനം ടാപ്പ് വെള്ളത്തിലൂടെയുള്ളതിനേക്കാൾ രണ്ടോ അഞ്ചോ മടങ്ങ് കുറവാണെന്ന് ഞങ്ങൾ കണക്കാക്കി,” ഡോ സെങ് പറയുന്നു. വീടുകളിലേക്ക് എത്തുന്ന ടാപ്പ് വെള്ളത്തിലെ അതിസൂക്ഷ്മ കണങ്ങളായി അടിഞ്ഞിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളെ ഒഴിവാക്കാന്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗം വെള്ളം തിളപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കൂടല്‍ വിശദമായ പഠനത്തില്‍  വെള്ളത്തിൽ കണ്ടെത്തിയ മൂന്ന് സംയുക്തങ്ങളിൽ തിളപ്പിക്കുമ്പോള്‍ സംഭവിക്കുന്ന ആഘാതം ഗവേഷകർ പരിശോധിച്ചു. പോളിസ്റ്റൈറൈൻ, പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ എന്നീ  സംയുക്തങ്ങൾ പൂർണ്ണമായും നശിക്കാത്തതിനാല്‍ അവ വൈറസിന്‍റെ ഏകദേശ വലുപ്പമുള്ള നാനോപ്ലാസ്റ്റികായി വിഘടിക്കുന്നു, ഇത് മനുഷ്യകോശങ്ങളുടെ യന്ത്രങ്ങളെ നശിപ്പിക്കാനും കുടൽ പാളി, രക്തം തുടങ്ങിയ പ്രധാന സംരക്ഷണ ഫിൽട്ടറുകളിലൂടെ കടന്നുപോകാന്‍ ആവശ്യമായ വലുപ്പത്തിലായിരിക്കും. ഇത് മസ്തിഷ്ക തടസത്തിന് കാരണമാകുന്നു. എന്നാല്‍, വെള്ളം തിളപ്പിക്കുന്നത് വഴി ഇത്തരം മൈക്രോപ്ലാസ്റ്റിക്കുകളെ വിഘടിക്കാന്‍ സഹായിക്കുന്നു. കഠിന ജലം (Hard Water) വിഘടിക്കുമ്പോഴാണ് ഇത്തരത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ വിഘടിക്കാന്‍ സാധ്യത കൂടുതലെന്നും പഠനം പറയുന്നു. അതേസമയം ഈ രംഗത്ത് കൂടുതല്‍ പഠനം വേണമെന്നും ഡോ സെങും സംഘവും പറയുന്നു. കാര്യമെന്താണെങ്കിലും വരുന്ന വേനല്‍ക്കാലത്ത് വെള്ളം പരമാവധി തിളപ്പിച്ചാറ്റി കുടിക്കാന്‍ ശ്രമിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version