കേരളം
കോവിഡ് ചട്ട ലംഘനത്തിന് കേസുകള്‍ 6000
സംസ്ഥാനത്ത് സെക്ടറല്‍ മജിസ്ട്രേട്ടുമാരായി നിയമിതരായ 15 പേര് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് രണ്ടാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്തത് 6000 കേസുകള്‍.
ആദ്യ ആഴ്ചയില്‍ 2000 കേസുകള്‍ എന്നത് കഴിഞ്ഞയാഴ്ച 4000 ആയി ഉയര്‍ന്നു. മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, കടകളില്‍ സാനിറ്റൈസര്‍, സന്ദര്‍ശന റജിസ്റ്റര്‍ എന്നിവ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവയ്ക്കാണ് പിഴ ഈടാക്കുന്നത്.
ആദ്യഘട്ടത്തിലെ ജാഗ്രത ജനം കൈവിട്ടെന്നും പിഴ അടച്ചോളാം എന്ന സമീപനമാണ് ഇപ്പോഴെന്നും സെക്ടറല്‍ മജിസ്ട്രേട്ടുമാര്‍ പറയുന്നു. പ്രവേശന കവാടങ്ങളില്‍ വെച്ചിരിക്കുന്ന സാനിറ്റൈസര്‍ ബോട്ടിലുകള്‍ മിക്കതും കാലിയാണ്. ബസുകളിലും മറ്റും തിങ്ങിക്കൂടിയാണ് സഞ്ചരിക്കുന്നതും.
കടകളില്‍ നിശ്ചിത എണ്ണം ആളുകളെ പ്രവേശിപ്പിക്കുന്ന രീതിയും കാണാനില്ല. മാസ്ക് ധരിക്കാതെ കുട്ടികളുമായി സഞ്ചരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്.