കേരളം
അമ്മയ്ക്കും സഹോദരിയ്ക്കും ഉറക്കഗുളിക നല്കി 15-കാരിയെ പീഡിപ്പിച്ച 60-കാരന് ജീവപര്യന്തം ശിക്ഷ
അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നല്കിയ ശേഷം മാനസികക്ഷമത കുറവുള്ള പതിനഞ്ചുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ വയോധികന് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2017-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസ്സ് മാത്രമുള്ള പെൺകുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയിൽ വച്ച് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നൽകി മയക്കിയതിന് ശേഷമായിരുന്നു ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി വീണ്ടും ആവർത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.
പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനിടെയായിരുന്നു ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുന്ദംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നിരവധി വകുപ്പുകൾ പരിഗണിച്ചാണ് കോടതി ശിക്ഷ വിധി പുറപ്പെടുവിച്ചത്.
നേരത്തെ ഇതേ പെണ്‍കുട്ടിയുടെ മറ്റൊരു സഹോദരിയെ പീഡിപ്പിച്ച കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയവെയാണ് പ്രതി അജിതനെ വീണ്ടും കോടതി ശിക്ഷിച്ചത്.