കേരളം
കോഴിക്കോട് കോവിഡ് ബാധിച്ച് 13 കാരന് മരിച്ചു
കോവിഡ് ബാധിച്ച് പതിമൂന്നുകാരന് മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന് ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ ഗൗതം രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം.വീട്ടിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. അഞ്ജുവാണ് അമ്മ. ഗാഥ സഹോദരിയാണ്.
അതേസമയം കുട്ടികള്‍ക്കുള്ള സൈഡസ് കാഡിലയുടെ വാക്സിന് അടിയന്തര ഉപയോഗ അനുമതി നല്‍കിയെങ്കിലും, മുതിര്‍ന്നവര്‍ക്കുള്ള വാക്സിനേഷന് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും സാര്‍വത്രികമായി വാക്സിനേഷന് ലഭ്യമാകൂ.
സൈക്കോവ് ഡി വാക്സിന് ഒക്ടോബറില്‍ ആവശ്യത്തിന് ഡോസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനുശേഷമാകും കുട്ടികള്‍ക്കുള്ള വാക്സിനേഷന് ആരംഭിക്കുകയുള്ളൂ. ഗുരുതര രോഗങ്ങളുള്ളവര്‍ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കാകും ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുക.