കേരളം
തിരുവനന്തപുരത്ത് 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ
വിതുരയിൽ 12 വയസുകാരൻ ആറ് നില കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ. കണ്ണൂർ തലക്കുളം സ്വദേശിയും ഐസറിലെ ഫിസിക്സ് ഡിപ്പാർട്മെന്റിലെ അസോസിയേറ്റ് പ്രൊഫസറുമായ മധുവിന്റെ മകൻ ദത്തൻ ആണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ആയിരുന്നു അപകടം സംഭവിച്ചത്. ഐസറിലെ ജീവനക്കാരുടെ ആറ് നില ക്വാട്ടേഴ്സിൽ നിന്ന് വീണായിരുന്നു മരണം. ക്വാട്ടേഴ്സിലെ മുറിയുടെ ജനലിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ജനലിന്റെ പാളിയുടെ ഗ്ലാസ് നീക്കിയായിരിക്കാം കുട്ടി പുറത്തേക്ക് വീണതെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഒന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുന്നത് കണ്ട സമീപവാസികള്‍ ഓടിയെത്തി ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാമ്ബസിലെ സി. 1 ഫ്‌ളാറ്റില്‍ കളിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്. സംഭവം നടക്കുന്ന സമയത്ത് മാതാവും ഇളയ കുട്ടി ദേവനും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തു പോയിരിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ദത്തന്‍ സ്‌കൂളില്‍ പോയിരുന്നില്ല. പിതാവ് ജര്‍മ്മനിയില്‍ പഠന ക്ലാസ്സില്‍ പങ്കെടുക്കുകയാണ്.
കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുന്നത് സമീപവാസികളാണ് കണ്ടത്. ഉടനെ ആംബുലന്‍സില്‍ വിതുര ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ് ജര്‍മ്മനിയില്‍ നിന്നെത്തിയ ശേഷം സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ .