Connect with us

കേരളം

സർക്കാർ ഉത്തരവിനെ പുല്ലുവില; പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ മൃ​ഗശാല വകുപ്പ്

Published

on

kerala psc

ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി മൃ​ഗശാല വകുപ്പ്. ഒരു വകുപ്പിൽ 5% മാത്രം ആശ്രിത നിയമനം അനുവദിക്കുമ്പോൾ 7 എൽഡി ക്ലർക്ക് ഉൽപ്പെടെ യുഡിക്ലർക്ക് സൂപ്രണ്ട് തസ്കികളിൽ 100 % ആശ്രിത നിയമനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ കീപ്പർ തസ്തികയിൽ സ്ഥിരം നിയമത്തിന് ബന്ധുക്കളേയും തിരികി കയറ്റുന്നുണ്ട്.

മൃ​ഗശാലയിലെ കീപ്പർ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയാണ്. യോ​ഗ്യത മൃ​ഗശാലയിൽ കീപ്പറായുള്ള രണ്ട് വർഷത്തെ പ്രവർത്തി പരിചയവും, അർഹതയുള്ളവർക്ക് എക്സപീരിയൻസ് സർട്ടിഫിക്കറ്റ് നൽകാതെ ഡയറക്ടറേറ്റിൽ ജോലി ഉള്ള ജീവനക്കാരുടെ ബന്ധുക്കൾളെ താൽക്കാലികമായി കയറ്റി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി സ്ഥിരപ്പെടുത്തുതയാണ് പതിവ്. ഇത്തരത്തിൽ കഴിഞ്ഞ വർഷവും ഒരു ഉദ്യോ​ഗസ്ഥയുടെ സഹോദരനെ ജോലിക്ക് നിയമിച്ചു. അടുത്ത ഒരു ജെഎസിന്റെ സഹോദരൻ ശരത്തിനെ സ്ഥിര ജോലിക്ക് കയറ്റാനുള്ള ഇന്റർവ്യൂ ഈ മാസം 28 ന് തൃശ്ശൂർ മൃ​ഗശാലിൽ വെച്ച് നടക്കുകയാണ്. ശരത്തിനേക്കാൽ എക്സപീയൻസ് ഉള്ള പലർക്കും സർട്ടിഫിക്കറ്റ് നൽകാതെയാണ് ഈ ബന്ധു നിയമത്തിന് വേണ്ടി അണിയറ നീക്കം നടക്കുന്നത്.

ഒരു കുടംബത്തിലെ തന്നെ മൂന്ന് പേർ അനധികൃതമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാര്യയും , ഭർത്താവും ഓഫീസിലും സഹോദരൻ കീപ്പറായും ഉൾപ്പെടെയാണ് നിയമനങ്ങൾ . എൽഡി ക്ലർക്ക് പരീക്ഷയിലെ റാങ്ക് കാരെ പരി​ഗണിക്കാതെ കോടതി വിധിയെപ്പോലും കാറ്റിൽ പറത്തി ആശ്രിത നിയമനം നടത്തിയ ശേഷമാണ് ബന്ധുക്കളെ മറ്റുളള പോസ്റ്റുകളിൽ തിരികെ കയറ്റുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version