Uncategorized
മലയാളം ഉള്‍പ്പെടെയുള്ള ചാനലുകള്‍ക്ക് പ്രത്യേകം പാക്കേജ് പ്രഖ്യാപിച്ച് യപ്പ് ടിവി
ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ടിവി സേവനദാതാക്കളായ യപ്പ് ടിവി അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള ഉപയോക്താക്കൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷയിലുള്ള ചാനലുകൾക്കാണ് ഇളവ് നൽകുന്നത്. ഏപ്രിൽ 25 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് ഫ്ളാഷ് സെയിൽ നടക്കുന്നത്.
അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, സിങ്കപ്പൂർ, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേയും ഉപയോക്താക്കൾക്ക് ഫ്ളാഷ് സെയിലിന്റെ ഗുണഭോക്താക്കളാകാം. ഈ ആനുകൂല്യത്തിലൂടെ ഇന്ത്യൻ ഭാഷയിലുള്ള ചാനലുകൾ മുമ്പുണ്ടായിരുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ കാണാൻ കഴിയുമെന്നാണ് യപ്പ് ടിവി അവകാശപ്പെടുന്നത്.
കൊറോണ മഹാമാരിയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക പാക്കേജുമായി യപ്പ് ഫ്ളാഷ് സെയിൽ നടത്തുന്നത്. നിരവധി ആളുകൾ വീടിനുള്ളിൽ കഴിയുന്ന ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ഈ പ്ലാറ്റ്ഫോമിലൂടെ പരമാവധി ആനന്ദം കണ്ടെത്താൻ കഴിയുമെന്നാണ് യപ്പ് ടിവിയുടെ പ്രതീക്ഷ.
സ്മാർട്ട് ടെലിവിഷനിലും സ്മാർട്ട് ഫോൺ ഡിവൈസുകളിലും യപ്പ് ടിവി ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ സ്റ്റോറിൽ നിന്നും യപ്പ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കൂടുതൽ സേവനങ്ങൾക്കും വിവരങ്ങൾക്കും യപ്പ് ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.