Connect with us

കേരളം

ഇടുക്കിയിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

Published

on

cannabis 800 420 3 768x403 1

ഇടുക്കി രാജാക്കാട് കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. വിനോദസഞ്ചാരികൾക്ക് വിൽക്കുന്നതിനായി സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പ്രതികളിൽ നിന്ന് എക്സൈസ് കണ്ടെത്തുകയുണ്ടായി. എക്സൈസിനെ കണ്ടതോടെ ബൈക്ക് അതിവേഗത്തിൽ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്.

രാജക്കാട് ആനപ്പാറ സ്വദേശി എയ്ഞ്ചൽ ഏലിയാസ്, ബൈസൺ വാലി സ്വദേശി കിരൺ ബാബു എന്നിവരാണ് എക്സൈസ് നർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ പിടിയിലായിരിക്കുന്നത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രാജാക്കാട് സ്വദേശി ബിനു ജോസഫ് എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. രാജാക്കാടിനടുത്തെ ടൂറിസ്റ്റ് കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്‍റ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വിൽപ്പന നടന്നിരുന്നത്.

തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ആവശ്യക്കാർക്ക് പ്രതികൾ കിലോയ്ക്ക് 35,000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ബൈക്കിൽ എത്തിച്ചായിരുന്നു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. എക്സൈസോ, പൊലീസോ പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഇടവഴികളിലൂടെ അതിവേഗം ബൈക്കോടിച്ച് രക്ഷപ്പെടുന്നതായിരുന്നു പ്രതികളുടെ രീതി.

ഇക്കാര്യം മനസിലാക്കിയ എക്സൈസ് സംഘം ഒരാഴ്ച പ്രതികളെ പിന്തുടർന്നു. തുടർന്ന് പുലർച്ചെ പ്രതികൾ കഞ്ചാവ് വിൽക്കാൻ എത്തിയപ്പോൾ പതിയിരുന്നു പിടികൂടുകയായിരുന്നു ഉണ്ടായത്. എക്സൈസിനെ കണ്ടപ്പോൾ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി. പ്രതികളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു. ഓടിരക്ഷപ്പെട്ട ബിനു ജോസഫിനായി തെരച്ചിൽ ഊർജിതമാക്കിയതായി അടിമാലി എക്സൈസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version