കേരളം
തിരുവനന്തപുരം ശ്രീ ചിത്രയില്‍ “ലോക ഹൃദയ ദിനം” ആചരിച്ചു
ലോക ഹൃദയ ദിനമായ ഇന്ന് ശ്രീ ചിത്ര തിരുനാള്‍
ഇന്‍സ്റ്റിറ്റ്യൂട്ട ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെകനോളജിയില്‍ വിവിധ പരിപാടികള്‍ ഡയറക്ടർ പ്രൊഫസര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ശ്രീ ചിത്ര മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫസര്‍ രൂപ ശ്രീധര്‍, ഹൃദ്രോഗവിഭാഗം മേധാവി പ്രൊഫസര്‍ കൃഷ്ണ മൂര്‍ത്തി, കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി പ്രൊഫസര്‍ ബൈജു എസ് ധരന്‍, കാര്‍ഡിയോളജി പ്രൊഫസര്‍ ഹരികൃഷ്ണന് നേഴ്ഴിങ് സുപ്രണ്ട് നിര്‍മ്മല സിസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ നാരായണന് നമ്പൂതിരി ഹൃദയ ദിന സന്ദേശം കൈമാറി .
കോവിഡ് രോഗവും ഹൃദ്രോഗികള്‍ നേരിടുന്ന
വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രൊഫസര്‍
അഭിലാഷും, ജീവിത ശൈലിയും ഹൃദയാരോഗ്യവും എന്ന വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ അരുണ്‍ ഗോപാലകൃഷ്ണനും, ബോധവത്ക്കരണ ക്ലാസുകള്‍ എടുത്തു. വീഡിയയോ / പോസ്റര്‍ / ഹൃദയ മോഡല്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ശ്രീ ചിത്രയിലെ നഴ്റിംഗ് സര്‍വീസ് ഡിവിഷന്, കാര്‍ഡിയോളജി വിഭാഗം എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. കൂടാതെ ‘കാര്‍ഡിയാക് റീ സിക്രകോനെസേഷന് തെറാപ്പി” എന്ന വിഷയത്തില്‍ ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരുടെ വെബ്ബിനാറും നടത്തുന്നുണ്ട്.