Connect with us

കേരളം

പങ്കാളിയെ കൈമാറ്റം ചെയ്യൽ; പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്നു

Published

on

ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടി കൊന്നു. ഇന്ന് രാവിലെ മണർകാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി. അക്രമം നടത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന് സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.

സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ കൈമാറി ലൈംഗിക ചൂഷണം നടത്തുന്ന വലിയ സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ് പൊലീസ് ഏഴംഗ സംഘത്തെ പിടികൂടിയത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈം​ഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍‌ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലാണ് സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികള്‍ പിടിയിലായത്. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version