കേരളം
അവശനിലയിൽ വഴിയിൽ കണ്ടെത്തിയതിനെ തുടർന്ന് പിങ്ക് പോലീസ് പാലാ മരിയ സദനിലെത്തിച്ച വയോധിക മരിച്ചു!
കഴിഞ്ഞ ദിവസം പാലാ മുരിക്കുംപുഴ ജംഗ്ഷനിൽ അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് പാലാ പിങ്ക് പോലീസ്, ആദ്യം വയോധികയെ പാലാ ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.
ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഈ സ്ത്രീ തമിഴ് നാട്ടുകാരിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒരു ദിവസത്തെ ചികിത്സയ്ക്ക് ശേഷം 24 ന് ഞായറാഴ്ച വൈകുന്നേരത്തോടെ പാലാ മരിയ സദനത്തിൽ എത്തിക്കുകയായിരുന്നു.
സംഭവത്തിനേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ മൂന്ന് ദിവസത്തിനുള്ളിൽ പാലാ മരിയസദനവുമായി ബന്ധപ്പെടണമെന്ന് ഡയറക്ടർ മരിയ സദനം സന്തോഷ് അറിയിച്ചു.