Connect with us

കേരളം

പിറന്നാൾ ദിനത്തിൽ യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ

Published

on

WhatsApp Image 2021 08 15 at 11.15.15 AM

പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ ക‍ൃഷ്ണപ്രഭയെ (24) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചു. കൃഷ്ണപ്രഭയുടെ പിറന്നാൾ ദിനമായിരുന്ന ശനിയാഴ്ച രാവിലെയാണു സംഭവം.

സംഭവത്തിനു മുൻപു യുവതി അമ്മ രാധയെ ഫോൺ വിളിച്ച് കരഞ്ഞതായും പ്രശ്നമുണ്ടെന്ന് അറിയിച്ചെന്നും അവർ പറഞ്ഞു. വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രാധ പറഞ്ഞു. താൻ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തിയപ്പോഴാണു മകളുടെ മരണ വിവരമറിഞ്ഞതെന്നും രാധ പറഞ്ഞു.

മൂന്ന് വർഷം മുൻപാണു ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകൾ കൃഷ്ണപ്രഭയുടെയും ശിവരാജിന്റെയും വിവാഹം. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയവിവാഹമായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയ സംഭവത്തിൽ പെൺകുട്ടി ശിവരാജിനൊപ്പം പോകാൻ തീരുമാനിച്ചു. പിന്നീട് മകൾ വീട്ടിൽ വന്നിരുന്നില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.

അതേസമയം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നു ശിവരാജിന്റെ അമ്മ പറഞ്ഞു. ജോലി ആവശ്യത്തിനായി എറണാകുളത്തു പോയ കൃഷ്ണപ്രഭ സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയാണു വീട്ടിൽ എത്തിയത്. ശനിയാഴ്ച രാവിലെ എഴുന്നേറ്റശേഷവും പ്രശ്നങ്ങളുണ്ടായില്ലെന്നും ശിവരാജിന്റെ അമ്മ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version