ദേശീയം
ബി എസ് എൻ എൽ അടച്ചു പൂട്ടുമോ.. ഉത്തരം പറഞ്ഞ് കേന്ദ്ര സർക്കാർ
നഷ്ട്ത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതും വില്‍ക്കുന്നതും കേന്ദ്രസര്‍ക്കാര്‍ നയമായത് കൊണ്ടാവണം, ലോക്സഭയില്‍ ഒരു ചോദ്യമുയര്‍ന്നു. ബിഎസ്‌എന്‍എല്‍ വില്‍ക്കാനുള്ള ആലോചന വല്ലതുമുണ്ടോയെന്നായിരുന്നു അത്. ഇതിന് മറുപടി രേഖാമൂലം എഴുതി നല്‍കിയത് കേന്ദ്ര ടെലികോം വകുപ്പ് സഹമന്ത്രി സഞ്ജയ് ധോത്ത്രേയാണ്. അത്തരത്തിലൊരു പദ്ധതി പരിഗണനയിലില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ബിഎസ്‌എന്‍എല്ലിന്റെ നഷ്ടം 2019-20 കാലത്ത് 15500 കോടി രൂപയായി. 2018-19 ല്‍ 14904 കോടി രൂപയായിരുന്നു നഷ്ടം. എംടിഎന്‍എല്ലിന്റെ നഷ്ടം ഇതേ കാലത്ത് 3398 കോടിയില്‍ നിന്ന് 3811 കോടി രൂപയായി ഉയര്‍ന്നു. ഇരു കമ്ബനികളും അടച്ചുപൂട്ടാന്‍ യാതൊരു ആലോചനയും ഇല്ല.
എന്നാല്‍ ഇരു കമ്ബനികളെയും ശക്തിപ്പെടുത്താന്‍ 69000 കോടി രൂപയുടെ പദ്ധതി ഉണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാരുടെ എണ്ണം കുറച്ച് ചെലവ് നിയന്ത്രിക്കുക, വിആര്‍എസ് നടപ്പിലാക്കുക, 4ജി സേവനത്തിനുള്ള സംവിധാനമൊരുക്കാന്‍ സാമ്ബത്തിക സഹായം നല്‍കുക തുടങ്ങിയ പദ്ധതികളാണ് ഇതിന്റെ ഭാഗമെന്നും മന്ത്രി വിശദീകരിച്ചു. ബിഎസ്‌എന്‍എല്ലിന്റെ 78569 ജീവനക്കാരും എംടിഎന്‍എല്ലിന്റെ 14387 ജീവനക്കാരും വിആര്‍എസ് എടുത്തെന്നും മന്ത്രി പറഞ്ഞു.