Connect with us

കേരളം

ആറു ദിവസമായി ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം; തുരത്താന്‍ വനം വകുപ്പിന്റെ ശ്രമം

Published

on

ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്.

ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ല. വന്‍തോതില്‍ കൃഷിനാശം വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉളളിടത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. ശബരിമലയിലെ വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം വഴി തെറ്റിവന്നതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം.

നിലവിലെ സാഹചര്യത്തില്‍ പടക്കംപൊട്ടിച്ച് ആനയെ വിരട്ടി ഓടിക്കാനാകില്ല. ആനക്കൂട്ടം ജനവാസമേഖലയിലേക്ക് ചിതറി ഓടിയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. ശബരിമല വനമേഖലയിലേക്ക് കയറിപ്പോകാന്‍ പറ്റുന്ന സ്ഥലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് വനത്തിലേക്ക് കയറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി. ദേശീയപാതയോട് ചേര്‍ന്ന് ഈ ആനക്കൂട്ടം തമ്പടിച്ച സാഹചര്യത്തില്‍ അതെല്ലാം പരിഗണിച്ചുകൊണ്ട് ആനയെ കാടുകയറ്റാനുളള ശ്രമമാണ് വനം വകുപ്പ് നടത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം33 mins ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം22 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version