Connect with us

കേരളം

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ; നെല്ലിയാമ്പതിയിൽ ചില്ലിക്കൊമ്പൻ; വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പ ഇറങ്ങി. വഴിയോര കടകൾ തകർത്തു. ദേവികുളം മിഡിൽ ഡിവിഷനിലും കാട്ടാനക്കൂട്ടം ഇറങ്ങി. പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. കണ്ണൂർ അടക്കാത്തോട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.

ഇന്നലെ രാത്രിയാണ് മാട്ടുപ്പെട്ടിയിലെ വഴിയോരക്കട പടയപ്പ തകർത്തത്. കഴിഞ്ഞദിവസവും ആന ഇതേ സ്ഥലത്തെ കടകൾ തകർത്തിരുന്നു. പടയപ്പയേ നിയന്ത്രിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന സർവ്വകക്ഷി യോഗ തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. ആന ഇപ്പോൾ തെന്മല എസ്റ്റേറ്റ് മേഖലയിൽ ആണ് തമ്പടിച്ചിരിക്കുന്നത്.

ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ കാട്ടാനക്കൂട്ടവും കടകൾ തകർത്തു. പാലക്കാട് നെല്ലിയാമ്പതിയിൽ ഭീതി വിതയ്ക്കുന്ന ചില്ലിക്കൊമ്പൻ കാട്ടാനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. മദപ്പാടിലുള്ള ആന ലയങ്ങൾക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി. ഒരാഴ്ചയായി കണ്ണൂർ അടക്കാത്തോട് മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ ഇതുവരെ പിടികൂടാനായില്ല. ഇന്നലെ പകൽ മുഴുവൻ കടുവ റബർ തോട്ടത്തിൽ ഉണ്ടായിരുന്നും. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം15 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം16 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version