ക്രൈം
വയനാട്ടില്‍ ഭർത്താവിന്‍റെ വെട്ടേറ്റ ഭാര്യ മരിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ
വയനാട്ടില്‍ ഭർത്താവിന്‍റെ വെട്ടേറ്റ യുവതി മരിച്ചു. അഞ്ചുകുന്ന് പാലുകുന്ന് കുളത്താറ പണിയ കോളനിയിലെ ആതിരയാണ് മരിച്ചത്. 32 വയസായിരുന്നു. ആതിരയെ ആക്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ബാബു ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇന്ന് വൈകിട്ട് 3.45 മണിയോടെയാണ് സംഭവം നടന്നത്. ബാബുവിന് കൂലിപ്പണിയാണ്. രണ്ടാഴ്ച മുമ്പ് കർണാടകയിൽ കുടയിൽ കാപ്പി പറിക്കാൻ പോയതായിരുന്നു ആതിര. ഇന്ന് വീട്ടില്‍ തിരിച്ചെത്തിയ ആതിരയും ഭർത്താവുമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ ബാബു വാക്കത്തി ഉപയോഗിച്ച് ആതിരയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!