Connect with us

ആരോഗ്യം

എന്തുകൊണ്ട് ഈ രോഗമുള്ളവര്‍ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം?

Published

on

Screenshot 2023 09 10 201628

പോഷകങ്ങളാൽ സമ്പുഷ്ടമായ ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ഫൈബറിനാല്‍ സമ്പന്നവുമാണ് ഈന്തപ്പഴം. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ.

ഈന്തപ്പഴം അമിതമായി കഴിക്കുന്നത് ചിലപ്പോള്‍ ശരീരഭാരം കൂടാനും, ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും. ഭക്ഷണ അലര്‍ജി ഉള്ളവര്‍, ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം (IBS) ഉള്ളവര്‍ ഉയര്‍ന്ന ഫ്രക്ടോസ് ഉള്ളടക്കം കാരണം ഈന്തപ്പഴം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതാണ് നല്ലത്. ഈന്തപ്പഴം അമിതമായി കഴിക്കുന്നത് ചിലരില്‍ വയറിന് അസ്വസ്ഥത ഉണ്ടാകാം. പ്രത്യേകിച്ച്, ചിലർക്ക് വെറുംവയറ്റിൽ ഈന്തപ്പഴം കഴിക്കുന്നത് വയറുവേദനയ്ക്കും കാരണമാകും. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹിക്കാൻ വളരെ സമയമെടുക്കുന്നതു മൂലം ചിലരില്‍ ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഭക്ഷണ അലർജിയോ വയറിളക്കമോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. കൃത്യമായ ഇടവേളകളിൽ ചെറിയ അളവില്‍ ഇത് കഴിക്കുന്നതാണ് അക്കൂട്ടര്‍ക്ക് നല്ലത്. അതിനാല്‍ ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവർ ഒരു ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ഐബിഎസ് അഥവാ ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം എന്ന അസുഖം കാര്യമായും ജീവിതരീതികളിലെ പിഴവ് മൂലം പിടിപെടുന്നതാണ്. ഭക്ഷണത്തിനും വിശ്രമത്തിനും വ്യായാമത്തിനും ഉറക്കത്തിനുമെല്ലാം സമയക്രമം ഇല്ലാതെ മുന്നോട്ട് പോകുന്നതാണ് അധികപേരിലും ഐബിഎസ് പിടിപെടാൻ കാരണമാകുന്നത്.

പ്രമേഹ രോഗികളും ഈന്തപ്പഴം മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം. അതേസമയം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഈന്തപ്പഴത്തിന് നിരവധി ഗുണങ്ങളുമുണ്ട്. ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കും. ഈന്തപ്പഴത്തിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ എല്ലുകളുടെയും കണ്ണുകളുടെയും ആരോഗ്യത്തിന്റെ വികാസത്തിന് സഹായിക്കുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും വിറ്റാമിൻ ഡിയും വിവിധ ചർമ്മപ്രശ്നങ്ങൾ അകറ്റുന്നു. ഈന്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം18 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version