ദേശീയം
ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരിയെന്ന് WHO
ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്റാണ് ആശങ്ക സൃഷ്ടിക്കുന്നത്. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു.
B.1.617.2 വേരിയന്റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്‍റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.